ഒ​റ്റ​മ​ശേ​രി​യി​ല്‍ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു: ആ​ൾ​ത്താമ​സ​മി​ല്ലാ​ത്ത വീ​ട് നി​ലം​പൊ​ത്തി
Sunday, June 26, 2022 11:18 PM IST
ചേ​ര്‍​ത്ത​ല: ഒ​റ്റ​മ​ശേ​രി​യി​ൽ ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട് ഇ​ന്ന​ലെ നി​ലം​പൊ​ത്തി. ഒ​റ്റ​മ​ശേ​രി പ​ള്ളി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ചി​ന്ന​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ തി​ര​യി​ൽ ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലു​ണ്ടാ​യ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഇ​തി​നാ​ൽ വീ​ട്ടു​കാ​ർ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി ആ​നു​കൂ​ല്യം വാ​ങ്ങി അ​ന്ധ​കാ​ര​ന​ഴി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ചി​ന്ന​ൻ മ​രി​ച്ച​ത്.
ഒ​റ്റ​മ​ശേ​രി​യി​ൽ ക​ട​ലേ​റ്റം തു​ട​രു​ക​യാ​ണ്. ഇ​വി​ടെ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​ണ് ക​ട​ലേ​റ്റ പ്ര​ശ്ന​ങ്ങ​ളു​ള്ള​ത്.

ഇ​രു​പ​തോ​ളം വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​ണ്. വീ​ടു​ക​ളു​ടെ മു​റ്റ​ത്തും കി​ഴ​ക്ക് റോ​ഡി​ലേ​ക്കും ക​ട​ൽ വെ​ള്ളം എ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ താ​ത്കാ​ലി​ക ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

75 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യ്ക്ക് 40 ശ​ത​മാ​നം തു​ക അ​ധി​കം ന​ൽ​കി​യാ​ണ് അ​നു​വ​ദി​ച്ച​ത്.
ക​രി​ങ്ക​ല്ലി​നു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ല ക​രാ​റു​കാ​ർ​ക്കു ന​ഷ്ട​മാ​യ​തി​നാ​ലും ക​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ല​വും മാ​സ​ങ്ങ​ളാ​യി ക​രാ​ർ എ​ടു​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു ഇ​തി​നാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​രി​ഹാ​ര​മാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം അ​തി​ന്‍റെ ഗ​വ​ൺ​മെ​ന്‍റ് ഉ​ത്ത​ര​വും ഇ​റ​ങ്ങി​യി​രു​ന്നു.