പു​തു​മ​യാ​യി സ്വീ​റ്റ് മെ​മ്മ​റീ​സ് ഓ​ഫ് എ.​ആ​ർ. ക്യാ​മ്പ്
Sunday, June 26, 2022 11:20 PM IST
ആ​ല​പ്പു​ഴ: നാ​ല്പ​ത് വ​ർ​ഷ​ത്തി​നു മു​ന്പ് പോ​ലീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച, പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ വേ​റി​ട്ട സം​ഗ​മ കാ​ഴ്ച​യാ​യി. സ്വീ​റ്റ് മെ​മ്മ​റീ​സ് ഓ​ഫ് എ​ആ​ർ ക്യാ​മ്പ് ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സ് എ​ന്ന പേ​രി​ലാ​ണ് സേ​നാം​ഗ​ങ്ങ​ളു​ടെ കു​ടും​

ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​ത്.

ആ​ല​പ്പു​ഴ ഡ​ച്ച് സ്ക്വ​യ​റി​നു സ​മീ​പം, മെ​ക്കാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം എ​.എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. മു​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്. മു​ഹ​മ്മ​ദ് ഹ​സ​ൻ, എ ​കു​ഞ്ഞു​മോ​ൻ, കെ. ​അ​മ്മി​ണി​ക്കു​ട്ടി, എ.​ഡി. വി​ൻ​സ​ന്‍റ്, എ​സ്. പ്ര​സാ​ദ്, ആ​ർ. പ്ര​ദീ​പ്, എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ, ജു​ഡീ​ത്ത തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്യം ന​ൽ​കി.

കോ​ണ്‍​ഗ്ര​സ് സ​ത്യഗ്ര​ഹം ഇ​ന്ന്

ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​ഗ്നി​പ​ഥ് സൈ​നി​ക പ​ദ്ധ​തി പി​ന്‍​വ​ലി​ക്ക​ണമെന്നാ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടും കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ച് അ​ഴി​ഞ്ഞാ​ടു​ന്ന​തി​നെ​തി​രേ​യും ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യോ​ജമ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നു രാ​വി​ലെ 10ന് ​കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ടത്തും.

ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്

എ​ട​ത്വ: പാ​ണ്ട​ങ്ക​രി സെ​ന്‍റ് ജോ​ർ​ജ് ബോ​ട്ട് ക്ല​ബ്‌ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു മു​ള​പ്പ​ൻ​ചേ​രി, സ്റ്റാ​ർ​ലി ജോ​സ​ഫ്, റോ​യി ഊ​രാം​വേ​ലി​ൽ, തൊ​മ്മ​ച്ച​ൻ ചാ​ക്കോ, എ​സ്. സ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജോ​ൺ പി. ഏ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), സ​നി​ൽ തൊ​ണ്ണൂ​റി​ൽ (സെ​ക്ര​ട്ട​റി), എ​സ്. സ​നി​ൽ കു​മാ​ർ (ട്ര​ഷ​ർ).