ശ​താ​ബ്ദി​വേ​ള​യി​ൽ എ​സ്ബികോ​ള​ജി​നു ധ​ന്യ​നി​മി​ഷം; വി​​ശു​​ദ്ധ ബ​​ർ​​ക്കു​​മാ​​ൻ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​തി​​ഷ്ഠി​​ക്കു​​ന്നു
Monday, June 27, 2022 10:45 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ശ​​താ​​ബ്ദി​​നി​​റ​​വി​​ൽ എ​​സ്ബി കോ​​ള​​ജി​​ന് അ​​പൂ​​ർ​​വ സൗ​​ഭാ​​ഗ്യം. കോ​​ള​​ജി​​ന്‍റെ സ്വ​​ർ​​ഗീ​​യ​​മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ ജോ​​ണ്‍ ബ​​ർ​​ക്കു​​മാ​​ൻ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് കോ​​ള​​ജ് ചാ​​പ്പ​​ലി​​ൽ പ്ര​​തി​​ഷ്ഠി​​ക്കു​​ന്നു.
റോ​​മി​​ൽ​​നി​​ന്ന് ഇ​​റ്റാ​​ലി​​യ​​ൻ പു​​രാ​​വ​​സ്തു​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ധി​​കാ​​രി​​ക കൈ​​യൊ​​പ്പോ​​ടെ ല​​ഭി​​ച്ച തി​​രു​​ശേ​​ഷി​​പ്പ് നാ​​ളെ രാ​​വി​​ലെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. അ​​വി​​ടെ​​നി​​ന്നു കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ ഏ​​റ്റു​​വാ​​ങ്ങി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ കോ​​ള​​ജി​​ലേ​​ക്കു സം​​വ​​ഹി​​ക്കും. കോ​​ള​​ജി​​ലെ ക്രി​​സ്തു​​രാ​​ജ ചാ​​പ്പ​​ലി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷം തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന് പ്ര​​തി​​ഷ്ഠി​​ക്കും.
ബ​​ൽ​​ജി​​യ​​ത്തെ ഡീ​​യ്സ്റ്റി​​ൽ ജോ​​ണ്‍ ബ​​ർ​​ക്കു​​മാ​​ൻ​​സ് 1599 മാ​​ർ​​ച്ച് 13ന് ​​ജ​​നി​​ച്ചു. ന​​ന്നേ ചെ​​റു​​പ്പ​​ത്തി​​ൽ​​ത​​ന്നെ ഈ​​ശോ​​സ​​ഭ​​യി​​ൽ അം​​ഗ​​മാ​​യി ചേ​​ർ​​ന്ന അ​​ദ്ദേ​​ഹം ആ​​ത്മീ​​യ​​ത​​യി​​ലും പ​​ഠ​​ന​​ത്തി​​ലും നി​​യ​​മാ​​നു​​ഷ്ഠാ​​ന​​ത്തി​​ലും പു​​ല​​ർ​​ത്തി​​യ തീ​​ക്ഷ്ണ​​ത സ​​മ​​കാ​​ലി​​ക​​രു​​ടെ എ​​ഴു​​ത്തു​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. 1621 ഓ​​ഗ​​സ്റ്റ് 13ന് 22ാം ​​വ​​യ​​സി​​ൽ റോ​​മി​​ലാ​​യി​​രു​​ന്നു ബ​​ർ​​ക്കു​​മാ​​ൻ​​സി​​ന്‍റെ അ​​ന്ത്യം.
1888 ജ​​നു​​വ​​രി 15ന് ​​ക​​ത്തോ​​ലി​​ക്കാ​​സ​​ഭ അ​​ദ്ദേ​​ഹ​​ത്തെ വി​​ശു​​ദ്ധ​​നെ​​ന്നു നാ​​മ​​ക​​ര​​ണം​​ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ൾ​​ത്താ​​ര​​ശു​​ശ്രൂ​​ഷ​​ക​​രു​​ടെ​​യും പ്ര​​ത്യേ​​ക മ​​ധ്യ​​സ്ഥ​​നാ​​ണ് വി​​ശു​​ദ്ധ ജോ​​ണ്‍ ബ​​ർ​​ക്കു​​മാ​​ൻ​​സ്. കോ​​ട്ട​​യം വി​​കാ​​രി​​യാ​​ത്തി​​ന്‍റെ പ്ര​​ഥ​​മ ബി​​ഷ​​പ്പാ​​യ ഈ​​ശോ​​സ​​ഭാം​​ഗം മാ​​ർ ചാ​​ൾ​​സ് ല​​വീ​​ഞ്ഞ് സ്ഥാ​​ന​​മേ​​റ്റെ​​ടു​​ത്ത​​ശേ​​ഷം 1891ൽ ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ആ​​രം​​ഭി​​ച്ച കോ​​ള​​ജ് സ്കൂ​​ളി​​ന് വി​​ശു​​ദ്ധ ബ​​ർ​​ക്കു​​മാ​​ൻ​​സി​​ന്‍റെ പേ​​രാ​​ണ് ന​​ല്കി​​യ​​ത്.

തി​​രു​​ശേ​​ഷി​​പ്പ് ല​​ഭി​​ച്ച​​ത്
മാ​​ർ പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ
അ​​ഭ്യ​​ർ​​ഥ​​ന പ്ര​​കാ​​രം

എ​​സ്ബി കോ​​ള​​ജ് ര​​ക്ഷാ​​ധി​​കാ​​രി ആ​​ർ​​ച്ചു​​ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന​​പ്ര​​കാ​​ര​​മാ​​ണ് തി​​രു​​ശേ​​ഷി​​പ്പ് ന​​ല്കാ​​ൻ റോ​​മ​​ൻ അ​​ധി​​കാ​​രി​​ക​​ൾ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താം​​ഗ​​വും വ​​ത്തി​​ക്കാ​​ൻ എ​​ക്യു​​മെ​​നി​​ക്ക​​ൽ പൊ​​ന്തി​​ഫി​​ക്ക​​ൽ ക​​മ്മീ​​ഷ​​നം​​ഗ​​വു​​മാ​​യ ഫാ. ​​ജി​​ജി​​മോ​​ൻ പു​​തു​​വീ​​ട്ടി​​ക്ക​​ളം എ​​സ്ജെ​​യു​​ടെ ഇ​​ട​​പെ​​ട​​ലും പ​​രി​​ശ്ര​​മ​​വും അ​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കി.
റോ​​മി​​ലെ വി​​ശു​​ദ്ധ ജോ​​ണ്‍ ബ​​ർ​​ക്കു​​മാ​​ൻ​​സി​​ന്‍റെ മ​​ദ്ബ​​ഹാ​​യു​​ടെ മു​​ന്പി​​ൽ​​വ​​ച്ച് ഫാ. ​​ജി​​ജി​​മോ​​ന് വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് ഈ​​ശോ​​സ​​ഭാ സ​​ന്യാ​​സ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​പ്പീ​​രി​​യ​​ർ ഫാ. ​​മാ​​സി​​മോ നെ​​വോ​​ള​​യാ​​ണ് കൈ​​മാ​​റി​​യ​​ത്.