വെ​ളി​യ​നാ​ട് ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള
Monday, June 27, 2022 10:47 PM IST
ആ​ല​പ്പു​ഴ: വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മേ​ള​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​മു​നാ വ​ർ​ഗീ​സ് ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. പ്രി​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റോ​ജി മ​ണി​മ​ല, ബി​ന്ദു ശ്രീ​കു​മാ​ർ, ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ, ടി. ​കെ ത​ങ്ക​ച്ച​ൻ, ജോ​ഷി​മോ​ൻ ജോ​സ​ഫ്, ലി​നി ജോ​ളി, അ​മ്പി​ളി ടി. ​ജോ​സ്, സ​രി​ത സ​ന്തോ​ഷ്‌ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സെ​മി​നാ​ർ, ക്വി​സ് മ​ത്സ​രം, പ​പ്പ​റ്റ് ഷോ, ​ആ​രോ​ഗ്യ ജ​ല​മേ​ള, കൂ​ട്ട​ന​ട​ത്തം എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.