സ്കൂ​ൾ ബ​സ് തോ​ട്ടി​ലേ​ക്കു ചെരി​ഞ്ഞു
Tuesday, June 28, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: കു​ട്ടി​ക​ളെ​യു​മാ​യി പോ​യ സ്കൂ​ൾ ബ​സ് റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്കു ചെരി​ഞ്ഞു. ഡ്രൈ​വ​റു​ടെ മ​ന​ക​രു​ത്തു മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​മ്പ​ല​പ്പു​ഴ ചി​റ​ക്കോ​ട്ട് റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ന്‍റെ സ്കൂ​ൾ ബ​സാ​ണ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെട്ട​ത്. കു​ട്ടി​ക​ളെ​യും ക​യ​റ്റി ക​ഞ്ഞി​പ്പാ​ടം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ബ​സ്. മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​മ്പോ​ഴാ​ണ് ബ​സ് പാ​തി കു​ഴി​യി​ലേ​ക്കു ചെ​രി​ഞ്ഞ​ത്.
റോ​ഡ​രു​കി​ൽ നി​ര​ത്തി​യ ഗ്രാ​വ​ൽ ഉ​റ​പ്പി ക്കാ​ത്ത​താ​ണ് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡു നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.