കാ​ട് റോ​ഡി​ലേ​ക്ക്; അ​പ​ക​ട ഭീ​ഷ​ണി​യി​ൽ യാ​ത്ര​ക്കാ​ർ
Friday, July 1, 2022 11:22 PM IST
ചേ​ര്‍​ത്ത​ല: റോ‍​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​ക​യ​റി വൃ​ക്ഷ​ങ്ങ​ള്‍ റോ​ഡി​ലേ​ക്കു ചാ​ഞ്ഞു​കിട​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു ഭീ​ഷ​ണി​യാ​കുന്നു.

ത​ങ്കി, വെ​ട്ട​യ്ക്ക​ൽ, അ​ഴീ​ക്ക​ൽ, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ൽ, അ​ർ​ത്തു​ങ്ക​ൽ, ക​ട​ക്ക​ര​പ്പ​ള്ളി, കൊ​ട്ടാ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും തി​ങ്ങി വ​ള​രു​ന്ന വൃ​ക്ഷ​ങ്ങ​ളും ഇ​ട​തൂ​ര്‍​ന്നു വ​ള​രു​ന്ന പ​ത്ത​ലു​ക​ളും ചെ​ടി​ക​ളു​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി.

കു​ട്ടി​ക​ൾ ഇ​ര​ക​ൾ

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​സു​ക​ളി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. ബ​സി​ന്‍റെ സീ​റ്റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ്ണി​ലും മു​ഖ​ത്തും ത​ല​യി​ലും ഈ ​വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ള്‍ ത​ട്ടി പ​ല പ്രാ​വ​ശ്യം അ​പ​ക​ട​മു​ണ്ടായി.

ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കോ​നാ​ട്ട് ഗ​വ. എ​ല്‍​പി സ്കൂ​ള്‍, കേ​ർ​മ​ശേ​രി ഗ​വ. എ​ല്‍​പി സ്കൂ​ള്‍, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ള്‍, ക​ണ്ട​മം​ഗ​ലം ഹൈ​സ്കൂ​ള്‍, ശ്രീ​രാ​ജ​രാ​ജേ​ശ്വ​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍, ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ‍​ഡി​യം തു​ട​ങ്ങി​യ സ്കൂ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ൾ വെ​ട്ടി​നീ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.