വെ​ളി​യ​നാ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി എം​പി​ഫ​ണ്ട്
Saturday, July 2, 2022 10:27 PM IST
മ​ങ്കൊ​മ്പ്: എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​വ് വ​രു​ത്തി​യെ​ങ്കി​ലും, ല​ഭ്യ​മാ​യ ഫ​ണ്ടി​ൽ നി​ന്നു പ​ര​മാ​വ​ധി പ്ര​വൃ​ത്തി​ക​ൾ കു​ട്ട​നാ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. എം​പി​ഫ​ണ്ടി​ൽ നി​ന്നു 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് വെ​ളി​യ​നാ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ല​ഭ്യ​മാ​ക്കി​യ ആം​ബു​ല​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.