ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍; ഓ​ഫീ​സു​ക​ള്‍ ഇ​ന്നു പ്രവ​ര്‍​ത്തി​ക്കും
Saturday, July 2, 2022 10:27 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ക​ര്‍​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​ത്തു​ന്ന​ത്. ഓ​ഫീ​സു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല.

കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വൈ​കി​യ ഫ​യ​ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് സ​ര്‍​ക്കാ​ര്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ച്ച​ത്.
ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ള്‍ വ​കു​പ്പു​ത​ല​ത്തി​ലും മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ലാ ത​ല​ത്തി​ലും അ​വ​ലോ​ക​നം ന​ട​ത്തും. വ​കു​പ്പു​ത​ല പു​രോ​ഗ​തി അ​ത​തു മ​ന്ത്രി​മാ​ര്‍ വി​ല​യി​രു​ത്തും. ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ യ​ജ്ഞം ആ​രം​ഭി​ച്ച് ഇ​തു​വ​രെ ജി​ല്ല​യി​ല്‍ റ​വ​ന്യു​വ​കു​പ്പി​ല്‍ 1406 ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ്-331, ആ​ര്‍​ഡി ഓ​ഫീ​സു​ക​ള്‍-398, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍-247, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍-171, സ​ബ് ഓ​ഫീ​സു​ക​ള്‍ 259 എ​ന്നി​ങ്ങ​നെ​യാ​ണ് തീ​ര്‍​പ്പാ​ക്കി​യ ഫ​യ​ലു​ക​ളു​ടെ എ​ണ്ണം.