നാ​ലു​പേ​ർ ചേ​ർ​ന്നാ​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു വി​ക​സ​നം മു​ട​ക്കു​ന്ന നാ​ട്: സ​ജി ചെ​റി​യാ​ൻ
Saturday, July 2, 2022 11:25 PM IST
മാ​വേ​ലി​ക്ക​ര: നാ​ലു​പേ​ർ കൂ​ടി​യാ​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു വി​ക​സ​നം മു​ട​ക്കു​ന്ന നാ​ടാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. പ്ലേ ​സോ​ൺ എ​ന്ന കാ​യി​ക അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ മാ​വേ​ലി​ക്ക​ര​യി​ൽ ഒ​രു​ക്കി​യ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​വേ​ഗ റെ​യി​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ ഓ​ടു​ന്ന​തു​പോ​ലെ ഓ​ടു​ക​യാ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്രം കെ-​റെ​യി​ൽ വ​ലി​യ പ്ര​ശ്ന​മാ​ണ്. പ്ലേ ​സോ​ൺ പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​യി​ക മേ​ഖ​ല​യ്ക്കു പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ലേ ​സോ​ൺ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​പി. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​വി. ശ്രീ​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, മു​ൻ എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. രാ​ജേ​ഷ്, മ​ന​സ് രാ​ജ​ൻ, അ​നി വ​ർ​ഗീ​സ്, ശാ​ന്തി അ​ജ​യ​ൻ, ല​ത മു​രു​ക​ൻ, ഡേ​വി​ഡ് ജോ​സ​ഫ്, സു​ദീ​പ് ജോ​ൺ, സി​ബു ശി​വ​ദാ​സ്, രാ​ജ് മോ​ഹ​ൻ, വി​ഷ്ണു, നി​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.