പ​ച്ച ചെ​ങ്ക​ര​ത്ത​റ നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​വു​ന്നു
Tuesday, August 9, 2022 10:50 PM IST
എ​ട​ത്വ: വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യാ​യ പ​ച്ച ചെ​ങ്ക​ര​ത്ത​റ നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​വു​ന്നു. പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി 22.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചേ​ന്ദ​ക​ര-​ഇ​രു​പ​ത്തി​യ​ഞ്ചി​ല്‍​പ​ടി- ചെ​ങ്ക​ര​ത്ത​റ റോ​ഡ് നി​ര്‍​മാ ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.
യാ​ത്രാ ദു​രി​ത​ത്തി​ലാ​യ പ​ച്ച പ​ന്നി​ക്കി​ട​രം പാ​ട​ശേ​ഖ​ര ന​ടു​വി​ലെ ചെ​ങ്ക​ര​ത്ത​റ നി​വാ​സി​ക​ള്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പാ​ട​ത്ത് വെ​ള്ളം ക​യ​റ്റു​ന്ന സ​മ​യ​ത്തും മു​ട്ടോ​ളം വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​വേ​ണം ക​ര​യ്ക്ക് എ​ത്താ​ന്‍.
റോ​ഡ് യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്ന​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ ദു​രി​ത​ത്തി​ല്‍ നി​ന്നാ​ണ് ചെ​ങ്ക​ര​ത്ത​റ നി​വാ​സി​ക​ള്‍ ക​ര​ക​യ​റു​ന്ന​ത്. വാ​ര്‍​ഡ് മെ​മ്പ​ര്‍ ജി. ​ജ​യ​ച​ന്ദ്ര​ന്‍, ജി​ജി മാ​ത്യു ചു​ടു​കാ​ട്ടി​ല്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്ന​ത്.