പാ​ലാ​പള്ളി ഗാനത്തിനു ചുവടുവച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ
Saturday, August 13, 2022 10:53 PM IST
മാ​ന്നാ​ർ: ക​ടു​വ സി​നി​മ​യി​ലൂ​ടെ ജ​ന​പ്രീ​തി നേ​ടി​യ പാ​ലാ പ​ള്ളി എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് നൃ​ത്ത​ച്ചു​വ​ട് വ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ. നൃത്തം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈറലായിരിക്കു​ക​യാ​ണ്.

വിവിധ രീ​തി​യി​ലു​ള്ള ചു​വ​ടു​ക​ളാ​ണ് ഈ ​ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം നൃ​ത്ത​ങ്ങ​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ഡാ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് പാ​ലാ പ​ള്ളി എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടുവ​ച്ച​ത്. യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രം, വാ​ട്സാ​പ് എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​യി​ര​ങ്ങ​ളാ​ണ് ഇ​വ​രു​ടെ സാ​ൻ​സ് കാ​ണു​ക​യും ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ന്നാ​ർ ഗ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് എ​ഡി​എ​സ് വാ​ർ​ഷി​ക​ത്തി​ലാ​യിരുന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നൃ​ത്തം.

എഡിഎ​സ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ര​ത്ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം, പ​ഞ്ചാ​യ​ത്തം​ഗം സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ എന്നിവർ നൃ​ത്തച്ചുവ​ട് വ​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​കു​യാ​യി​രു​ന്നു.