പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം പ​ള്ളിയി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
Sunday, August 14, 2022 11:12 PM IST
പൂ​ച്ചാ​ക്ക​ൽ:​ മ​രി​യ​ൻ- ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 9.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി.10.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ. ​ജോ​സ​ഫ് പാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​വൈ​കു​ന്നേ​രം അ​ഞ്ചി ന് ​ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
നാ​ളെ മു​ത​ൽ 21 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, മ​രി​യ​ൻ സ​ന്ദേ​ശം. 22ന് ​വൈ​കു​ന്നേ​രം 4.30ന് ​എ​ട്ടാ​മി​ടം തി​രു​നാ​ൾ ദി​വ്യ​ബ​ലി, മ​രി​യ​ൻ സ​ന്ദേ​ശം. പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.

മു​ട്ടാ​റി​ല്‍ ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ഇ​ന്ന് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കും

മു​ട്ടാ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ഇ​ന്ന് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് ഒ​രേ സ​മ​യ​മാ​ണ് ജ​ന​ങ്ങ​ള്‍ ഒ​ന്നാ​യി ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തി​ന് മു​ന്‍​വ​ശ​ത്ത് നി​ന്ന് എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലേ​ക്കും ബൈ​ക്ക് റാ​ലി​യും സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രി​യ ടീ​ച്ച​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.