വി​ദ്യാ​ർ​ഥി​നി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി
Tuesday, August 16, 2022 10:49 PM IST
കാ​യം​കു​ളം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് കാ​യം​കു​ളം ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്ക് ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ നി​ന്നു അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു കാ​യം​കു​ളം ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​മാ​നി​യ സ​ജീ​വ് (13) ആ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നു തി​ക്താ​നു​ഭ​വം നേ​രി​ട്ട​ത്. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ
ത്തി​ച്ച കു​ട്ടി​യെ അ​വി​ടെ​യു​ള്ള ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഒ​പി യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ചി​കി​ത്സ ന​ൽ​കാ​തെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യാ​ണ് പ​രാ​തി. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മു​ത്തഛ​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ വാ​ഹി​ദ് കൂ​ട്ടേ​ത്ത് ആ​രോ​ഗ്യ മ​ന്ത്രി, എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ , ജി​ല്ലാ ഡി​എം​ഒ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി.