കു​ടി​വെ​ള്ള​മി​ല്ല; ഒ​രു പ്ര​ദേ​ശ​മാ​കെ ദു​രി​ത​ത്തി​ൽ
Tuesday, August 16, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: കു​ടി​വെ​ള്ളം കി​ട്ടാ​തെ ഒ​രു പ്ര​ദേ​ശ​മാ​കെ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​മ്പി​വ​ള​പ്പ് പ്ര​ദേ​ശ​ത്ത് ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ളം ക​ണി​കാ​ണാ​ൻ പോ​ലു​മി​ല്ലാ​താ​യി​ട്ട്. കു​ടി​വെ​ള്ളം കി​ട്ടാ​തെ നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കി​ണ​ർ, കു​ളം അ​ട​ക്കം പ്ര​ദേ​ശ​ത്തെ ജ​ല സ്രോ​ത​സു​ക​ളി​ൽനി​ന്ന് മ​ലി​നജ​ല​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​വ​ഴി മാ​ര​ക​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മേ​റെ​യാ​ണ്.
നീ​ർ​ക്കു​ന്ന​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടാ​ങ്കി​ൽ നി​ന്നാ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള​മെ​ത്തു​ന്ന​ത്. പൈ​പ്പി​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ സ്വ​കാ​ര്യ ആ​ർ​ഒ പ്ലാ​ന്‍റു​ക​ളി​ൽനി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ. പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ടാ​പ്പു​ക​ളി​ൽ വി​രു​ന്നുകാ​ര​നെപ്പോ​ലെ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് വെ​ള്ളം എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യാ​യി പൂ​ർ​ണ​മാ​യും വെ​ള്ളം കി​ട്ടാ​താ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലും വെ​ള്ളം കി​ട്ടാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ. അ​ടി​യ​ന്തര​മാ​യി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.