കൈ​ന​ക​രി, പാ​ണ്ട​ങ്ക​രി പ​ള്ളി​കളിൽ തി​രു​നാ​ള്‍
Wednesday, August 17, 2022 10:45 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്ക​മാ​കും. 21 നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ് വി​കാ​രി ഫാ.​ തോ​മ​സ് ക​മ്പി​യി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദക്ഷ​ിണം.
നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്‌​നേ​ഹ​വി​രു​ന്ന്. 20ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദക്ഷ​ിണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ 6.30ന് തി​രു​സ്വ​രൂപ പ്ര​തി​ഷ്ഠ, പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വിശുദ്ധ​ കു​ർ​ബാ​ന. 9.45ന് തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ.​സ്‌​ക​റി​യാ സ്രാ​മ്പി​ക്ക​ൽ, സ​ന്ദേ​ശം- ഫാ.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, പ്ര​ദ​ക്ഷ​ിണം-ഫാ.​ ജോ​സ​ഫ് മ​രി​യാ​ല​യം.
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ കു​രി​ശു​പ​ള്ളി​യാ​യ പാ​ണ്ട​ങ്ക​രി സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് ദേ​വാ​ല​യ​ത്തി​ല്‍ വിശുദ്ധ ​പ​ത്താം പീ​യു​സി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു. 21ന് ​തി​രു​നാ​ള്‍ ന​ട​ക്കും. 19 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ ഫാ. ​ജോ​ബ് വാ​ണി​യ​പു​ര​യ്ക്ക​ല്‍ വി​സി ന​യി​ക്കു​ന്ന ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും. ഇ​ന്ന് നാ​ലി​ന് റം​ശാ, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, 4.30ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം.
നാ​ളെ നാ​ലി​ന് റം​ശാ, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥന. 4.30ന് ​കൊ​ടി​യേ​റ്റ്- ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 20ന് ​രാ​വി​ലെ 10 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നാ​ലി​ന് റം​ശാ, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന. 4.30 ന് ​വി​ശു​ദ്ധ ​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം. ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 21ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ 9.45ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, 10ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജ​സ്റ്റി​ന്‍ കാ​യം​കു​ള​ത്തു​ശേ​രി, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം- ഫാ. ​തോ​മ​സ് പു​തി​യാ​പ​റ​മ്പി​ല്‍.