ഫാ. മാർട്ടിൻ വാഴച്ചിറ ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും
1569545
Monday, June 23, 2025 12:06 AM IST
പുളിങ്കുന്ന്: സ്കോര്‍ട്ലന്‍ഡില്‍ മരിച്ച ഫാ. മാര്ട്ടിന് വാഴച്ചിറ ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ ഇടവക പള്ളിയായ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന വലിയ പള്ളിയില്‍ നടത്തി. ചങ്ങനാശേരി എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി റവ.ഡോ. ടോം പുത്തന്‍കളം അധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ചു പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് ഫാ. ജോസഫ് കുറുപ്പശേരി പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെയും പുളിങ്കുന്ന് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ടിബിന്‍ ഒറ്റാറയ്ക്കല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെയും ആദരിച്ചു.
പുളിങ്കുന്ന് പഞ്ചായത്ത് സെക്രട്ടറി ആഷ്ലി നായര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അഞ്ജലി പ്രദീപിനെ ആദരിച്ചു. ഫെറോനാ അസിസ്റ്റന്റ് വികാരി ഫാ. വര്‍ഗീസ് താന്നിക്കാപ്പാറ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ആശ്രമം പ്രിയോര്‍ ഫാ. ജോസ് കോനാട്ട്, കെ. ഗോപകുമാര്‍, ബാബു വലിയവീടന്‍, ജോസഫ് കെ. നെല്ലുവേലി, ജോസഫ് ചേക്കോടന്‍, സുധീപ് വി. നായര്‍, ലാല്‍ വയലാര്‍, കെ.പി. മാത്യു കളത്തില്‍, സംഘാടക സമിതി കണ്‍വീനര്‍ ജോഷി കൊല്ലാറ, ചെയര്മാന് ജോണ്‍ സി. ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ള ചെത്തിപ്പുഴ തിരുഹ്യദയ പള്ളിയില്‍ രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും നടക്കും.