പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീകള്‍ ഏറ്റെടുത്തു: ജെബി മേത്തര്‍
1569776
Monday, June 23, 2025 11:35 PM IST
ചേര്‍ത്തല: ജനവിരുദ്ധ പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അതിന്റെ തെളിവാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി.
മഹിളാ സാഹസ് കേരള യാത്രയ്ക്ക് വയലാര്‍, പട്ടണക്കാട്, വെട്ടക്കല്‍, കടക്കരപ്പള്ളി, അരീപറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കോക്കമംഗലം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍, കെപിസിസി സെക്രട്ടറി എസ്. ശരത്, കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം കെ.ആര്. രാജേന്ദ്രപ്രസാദ് എന്നിവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന്, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്, രാധാ ഹരിദാസ്, രമാ തങ്കപ്പന്, ഉഷാ സദാനന്ദന്, ജയാസോമന്, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. രഘുവരന്, കെ.സി. ആന്റണി, ടി. സുബ്രഹ്മണ്യദാസ്, സി.ഡി. ശങ്കര്‍, എന്‍. ശ്രീകുമാര്‍, ആര്. ശശിധരന്, സജി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.