മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂളില്‍ പ്രതിഭാസംഗമം
1573866
Monday, July 7, 2025 11:19 PM IST
ആലപ്പുഴ: മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂളില്‍ നടന്ന പ്രതിഭാസംഗമം ഫാ. സ്കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സിറിയക് പഴയമഠം അധ്യക്ഷത വഹിച്ചു. റമദാ ഹോട്ടല്‍ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ റെജി ചെറിയാന് വിവിധ ക്ലബ് കളുടെ ഉദ്ഘാടനം നടത്തി.
സ്കൂള്‍ ഹെഡ്മിസ്ട്രെസ് ലീന സെബാസ്റ്റ്യന്‍, ഷീന പോള്‍, മോളമ്മ തോമസ്, നിഷ സുധീര്‍, സിസ്റ്റര്‍ ചൈതന്യ തെരേസ, കുമാരി അലോന മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
വിവിധ ക്ലബ്കളുടെയും ദിശയുടെയും ഉദ്ഘാടനവും വായന വാരസമാപനവുംനടന്നു.