സഹികെട്ട് നാട്ടുകാർ ദേശീയപാതയോരങ്ങൾ വെടിപ്പാക്കി
1573276
Sunday, July 6, 2025 3:23 AM IST
തുറവൂർ: നാട്ടുകാർ തന്നെയിറങ്ങി ദേശീയപാതയോരങ്ങൾ സഞ്ചാരയോഗ്യമാക്കാൻ. അരുരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരിറങ്ങിയാണ് ദേശീയപാതയോരങ്ങൾ സഞ്ചാരയോഗ്യമാക്കിയത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു കാൽനടയാത്രപോലും ദുരിതത്തിലായ അരൂർ നിവാസികൾക്ക് സഹായവുമായാണ് വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിയത്.
അരൂർ ആശുപത്രി, അരൂർ വില്ലേജ് ഓഫീസ്, സെന്റ് അഗസ്ത്യൻസ് ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയപാത അധികൃതരുടെ അനുമതിയോടെ അരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ദേശീയപാതയോരങ്ങൾ വൃത്തിയാക്കി നടപ്പാതകൾ സഞ്ചാര യോഗ്യമാക്കിയത്.
കോൺഗ്രസ് നേതാക്കളായ എസ്.എം.അൻസാരി, ജോബി തത്തങ്കേരി, ജോസഫ് എളവന്തറ, നീഫിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.