മാ​ന്നാ​ർ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ക​ട​പ്ര​യു​ടെ 2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണവും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നാളെ വൈ​കി​ട്ട് ആ​റി​ന് ക​ട​പ്ര ആ​ൻ​സ് ക​ൺവൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് ക്ല​ബ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 ബി ​ഫ​സ്റ്റ് വൈ​സ് ഗ​വ​ർ​ണ​ർ ജേ​ക്ക​ബ് ജോ​സ​ഫ് നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ലി​ജോ പു​ളിമ്പ​ള്ളി അ​ധ്യക്ഷ​ത വ​ഹി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണച്ചട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​ സ​ണ്ണി വി.​ സ​ക്ക​റി​യ നി​ർ​വ​ഹി​ക്കും. ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മാ​ണ​ത്തി​നും ഒ​രു വ്യ​ക്തി​ക്ക് തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​മു​ള്ള ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്യും.

റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മി​റ​റു​ക​ൾ സ്ഥാ​പി​ക്കു​ക, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ചെ​യ്ത സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ, പ്ര​മേ​ഹ-​നേ​ത്ര പ​രി​ശോ​ധ​ന ചി​കി​ൽ​സാ ക്യാ​മ്പു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​മ്പു​ക​ൾ എ​ന്നി​വ​യും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.