ഹ​രി​പ്പാ​ട്: മൊ​ബൈ​ൽ ക​ട​യി​ലെ മോ​ഷ​ണ​ത്തി​ൽ പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വ​ന്ദി​ക​പ്പ​ള്ളി എ​ൻ​ടി​പി​സി ജം​ഗ്ഷ​നി​ലു​ള്ള നി​യോ മൊ​ബൈ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ചി​ങ്ങോ​ലി ദാ​റു​സ​ലാ​മി​ൽ യാ​സി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ആ​റ് ഫോ​ണും ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റും ചാ​ർ​ജ​റും ഹെ​ഡ്സെ​റ്റും സി​സി​ടി​വി കാ​മ​റ​യും അ​ട​ക്കം നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി.

മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 55,000 രൂ​പ​യും ക​വ​ർ​ന്നു. ഇ​രു​മ്പ് ഷീ​റ്റ് കൊ​ണ്ടും ഇ​രു​മ്പ് നെ​റ്റ് കൊ​ണ്ടും മ​റ​ച്ച ചു​മ​രു​ക​ൾ ഒ​രാ​ൾ​ക്കു ക​ട​ക്കാ​വു​ന്ന വി​ധ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം ക​ട​യ്ക്കു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ക​ട​യു​ടെ ഇ​രു​മ്പ് വാ​തി​ൽ വ​ള​ച്ച് വി​ട​വു​ണ്ടാ​ക്കി​യാ​ണ് സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തുക​ട​ന്ന​ത്. മൂ​ന്നോ​ അ​തി​ല​ധി​കമോ ​ആ​ളു​ക​ൾ ഉ​ണ്ടാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ന​ത്ത മ​ഴ​യു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ടു കാ​മ​റ​ക​ളും മെ​മ്മ​റി കാ​ർ​ഡും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ക​രി​യി​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.