അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ട​ലി​ൽ തകർന്നു. നീ​ർ​ക്കു​ന്നം തെ​ക്കാ​ലി​ശേ​രി​ൽ വേ​ണു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ണം എ​ന്ന ലയ്‌ലാൻഡ് വ​ള്ള​ത്തി​നാ​ണ് ത​ക​രാർ സം​ഭ​വി​ച്ച​ത്.​ ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ 45 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കാ​യം​കു​ളം തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് വ​ള്ളം പോ​യ​ത്. മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ഉ​ഗ്ര ശ​ബ്ദം കേ​ട്ട​തി​നുശേ​ഷം വ​ള്ളം ച​ലി​ക്കാ​തെ​യാ​യി.

പി​ന്നീ​ട് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വ​ള്ള​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ളം കാ​യം​കു​ളം യാ​ർ​ഡി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​ള്ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത് ക​ണ്ട​ത്. ഏ​ക​ദേ​ശം എട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വ​ള്ള​മു​ട​മ പ​റ​ഞ്ഞു. ക​പ്പ​ല​പ​ക​ട​ത്തി​നെ​ത്തു​ട​ർ​ന്ന് ക​ട​ലി​ന് അ​ടി​ത്ത​ട്ടി​ലു​ള്ള ക​ണ്ടെ​യ്ന​റി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.