കാര്‍മല്‍ പോളിടെക്നിക്കില്‍ ബിരുദദാനച്ചടങ്ങും റിക്രൂട്ട്മെന്റ് ഡ്രൈവും
1571456
Sunday, June 29, 2025 11:49 PM IST
ആലപ്പുഴ: ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയും കാര്‍മല്‍ പോളിടെക്നിക് പുന്നപ്രയും സംയുക്തമായി നടത്തി വരുന്ന ഹുണ്ടായ് പ്രഫഷണല്‍ ഡെവലപ് സെന്ററിലെ രണ്ടാമത്തെ ബാച്ചായ 2022-2025 ലെ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് സെറിമണിയും റിക്രൂട്ട്മെന്റ് ഡ്രൈവും ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ റീജണല്‍ ട്രെയിനിംഗ് മാനേജര്‍ ഹെല്‍വിസ് പി. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് ദേവസ്യ സിഎംഐ അധ്യക്ഷത വഹിച്ചു.
ടെറിട്ടറി പാര്‍ട്സ് ആന്‍ഡ് സര്‍വീസ് മാനേജര്‍മാരായ രോഹിത് ജി. കര്‍ത്ത, സേറലതന്, ഓട്ടോമൊബൈല്‍ എച്ച്ഒഡി ജോനു ജോസഫ്, അധ്യാപകരായ അനീഷ് യു, ജോബിന് ജോര്‍ജ്, അബിന്‍ പി.ജി, ദീപു വി. കുറുപ്പ് എന്നിവര്‍ പങ്കെടുത്തു. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പോപ്പുലര്‍ ഹ്യുണ്ടായ്, കേഷ്വിന് ഹ്യുണ്ടായ്, ആപ്കോ മോട്ടോര്‍സ് എന്നീ കമ്പനികള്‍ പങ്കെടുത്തു.