മത്സ്യത്തൊഴിലാളി ദിനാചരണവും പുരസ്കാര വിതരണവും
1571457
Sunday, June 29, 2025 11:49 PM IST
ആലപ്പുഴ: റേഡിയോ നെയ്തലും തിയോച്ചന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ആലപ്പുഴ പാം ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ലോക മത്സ്യത്തൊഴിലാളി ദിനാഘോഷവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുരസ്കാര വിതരണവും നടത്തി. സമ്മേളനോദ്ഘാടനവും പുരസ്കാര വിതരണവും മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. ആലപ്പുഴ എഡിഎം ആശാ ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. റോയി പി. തിയോച്ചന്‍ അധ്യക്ഷനായി.
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍നിന്നു ഏഴു മത്സ്യത്തൊഴിലാളികള്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു. കെ.ജെ. സന്ധ്യാവ് പുന്നപ്ര, ഷംജി അമ്പലപ്പുഴ, അറയ്ക്കല്‍ ജേക്കബ്ബ്, പൊള്ളേത്തൈ ജാക്സണ്, കുഞ്ഞപ്പന് അര്‍ത്തുങ്കല്‍, ബിനു പൊന്നന്, ഇമ്മാനുവേല്‍ ചെട്ടികാട്, ജോണി കാട്ടൂര്‍, മേരി ജാന്‍സി വില്‍സണ്‍ എന്നിവരെയാണ് ആദരിച്ചത്. ഫാ. സേവ്യര്‍ കുടിയാംശേരി, ഗര്‍ഷോം രാഹൂല്‍ എന്നിവർ പ്രസംഗിച്ചു.