കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1571462
Sunday, June 29, 2025 11:49 PM IST
അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ സെന്റ് ആന്റണീസ് ചാപ്പലിന്റെ തീരത്തു നിന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞ് കാണാതായപുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് ചാണയില്‍ വീട്ടില്‍ സ്റ്റീഫ(റോക്കി-55)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പത്തോടെ തോട്ടപ്പള്ളി പൊഴി മുഖത്തടിഞ്ഞത്.
പുലിമുരുകന് എന്ന വള്ളത്തിലെ തൊഴിലാളികളാണ് മ്യതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്തു ഇറക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പ്പെട്ടാണ് റോക്കിയെ കാണാതായത്. തുടര്‍ന്ന് തീരദേശ പോലീസും, മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: മോളി. മക്കള്‍: പ്രിന്‍സി, റോബിന്, മരുമകന്: ഡിക്സണ്‍.