കേരള പ്രഫഷണല്‍ ഡ്രാമാ ചേമ്പറിന്റെ സംസ്ഥാന സമ്മേളനം
1571458
Sunday, June 29, 2025 11:49 PM IST
അമ്പലപ്പുഴ: കേരള പ്രഫഷണല്‍ ഡ്രാമാ ചേമ്പറിന്റെ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അമ്പലപ്പുഴ കോറല്‍ ഹൈറ്റ്സില്‍ നടന്നു. എച്ച്. സലാം എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്മാന് അഡ്വ. നെയ്യാറ്റിന്‍കര പത്മകുമാര്‍ അധ്യക്ഷനായി. സഹീര്‍ അലി, പ്രമോദ് വെളിയനാട്, രാജേഷ് ഇരുളം, ഹേമന്ദ് കുമാര്‍, രമേശന് ബ്രഹ്മ, രമേശന് രംഗഭാഷ, വേണു രംഗഭാഷ, സുരീഷ്, മനേഷ്, സുദര്ശനന് വര്‍ണം എന്നിവരെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആദരിച്ചു.
പയ്യന്നൂര്‍ മുരളി ആമുഖ പ്രഭാഷണം നടത്തി. സി.ആര്. മഹേഷ് എംഎല്‍എ, ചേമ്പര്‍ രക്ഷാധികാരി സി. രാധാകൃഷ്ണന്, വല്സന് നിസരി, അപ്പു കുളനട, ധനന് കെ. ചെട്ടിയാഞ്ചേരി, അഷ്റഫ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.