അംബേദ്കർ ഗ്രാമപദ്ധതിയിൽ ആനയടിച്ചിറ നഗറിൽ ഒരു കോടിയുടെ പദ്ധതികൾ
1571120
Sunday, June 29, 2025 3:06 AM IST
ചെട്ടികുളങ്ങര: അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ച് ചെട്ടികുളങ്ങര പഞ്ചായത്ത് പത്താം വാർഡിലെ ആനയടിച്ചിറ നഗറിൽ വികസനപദ്ധതികൾ നടപ്പിലാക്കുന്നു. വെള്ളക്കെട്ട് ഒഴുവാക്കുന്നതിന് കാനകൾ, റോഡ് പുനരുദ്ധാരണം, സോളാർ ലൈറ്റുകൾ, കിണറുകൾ, ശൗചാലയങ്ങൾ, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് പദ്ധതിയിൽ മുൻഗണന.
ഗുണഭോക്താക്കളുടെ യോഗം യു. പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അനിത പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് അംഗം സുമകൃഷ്ണൻ, ജി. അജിത്ത്, ദേവകുമാർ, ഹരിദാസ്, പ്രകാശ്, സുമ, ബിനു ഓമനക്കുട്ടൻ, എസ്സി പ്രോമോട്ടർ ബിജിമോൾ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .