വിദ്യാർഥികൾക്ക് അനുമോദനം
1571128
Sunday, June 29, 2025 3:06 AM IST
മുഹമ്മ: വിദ്യാർഥികളിൽ അന്തർലീനമായ കഴിവുകൾ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആലപ്പുഴ ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണർ ഫിലിപ്പ് ജോസഫ് പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയും മൂല്യബോധവുമുള്ള തലമുറയാണ് നാടിന്റെ സമ്പത്ത് - അദ്ദേഹം പറഞ്ഞു.
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭാരതം ലോകശക്തിയാകുമെന്ന മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാലയങ്ങൾക്ക് ഏറെ പങ്കുവഹിക്കാൻ കഴിയുമെന്ന് കോർപറേറ്റ് മാനേജർ റവ.ഡോ. ജയിംസ് മുല്ലശേരി പറഞ്ഞു. ഉന്നത മൂല്യമുള്ള തലമുറയെ വാർത്തെടുക്കാൻ നമുക്കു കഴിയണം. സഭയുടെ കീഴിലുള്ള സ്കൂളുകളിൽ മുന്നിൽ നിൽക്കുന്ന സ്കൂളാണ് മുഹമ്മ മദർ തെരേസ ഹൈസ്കൂളെന്നും പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 24 വിദ്യാർഥികളെയും എൻഎംഎംഎസ് സ്കോളർഷിപ്പിന് അർഹരായവരെയും അനുമോദിച്ചു. കെഇ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എറണാകുളം റൂറൽ ഡിവൈഎസ്പി വി ടി ഷാജൻ മുഖ്യാഥിതിയായി. മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, വാർഡ് മെംബർ വി. വിഷ്ണു , പിടിഎ പ്രസിഡന്റ് സി.പി. ദിലീപ്, ത്രേസ്യാമ്മ ആന്റണി, മദർ തെരേസ ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഡോ. ഷാജി ഏനേക്കാട്ട്, കെഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം, ഫാ. സനീഷ് മാവേലിൽ, സ്കൂൾ ബർസാർ ഫാ. സനു വലിയവീട്, മുൻ ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി പി.എ. എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു.