ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
1571453
Sunday, June 29, 2025 11:49 PM IST
ചേര്‍ത്തല: വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചേർത്തല നഗരസഭ എട്ടാം വാർഡ് മാന്നനാടിയിൽ സുനിതയുടെ നാലര വയസുള്ളതും ആറുമാസം പ്രായമുള്ളതുമായ രണ്ടു ആടുകളെയാണ് ഇന്നലെ രാത്രി തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
ഭർത്താവ് മരണപ്പെട്ട ഈ കുടുംബത്തിന്റെ വരുമാന മാർഗമായിരുന്നു ആടുവളര്‍ത്തല്‍. ആടുകളുടെ കരച്ചില് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നായക്കൂട്ടത്തെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നഗരസഭാ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.