സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുമോദനവും
1571125
Sunday, June 29, 2025 3:06 AM IST
എടത്വ: കളങ്ങരയിലെ വിളക്കുമരം സംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ വെള്ളക്കിണര്‍ ഡോ. പ്ളസ് ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്നു രാവിലെ ഒന്‍പതു മുതല്‍ കളങ്ങര ദേശാഭിമാനി വായനശാല ഹാളില്‍ നടക്കും. ക്യാമ്പില്‍ ഇസിജി, പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതും ഡോക്ടറുടെ സേവനവും ജനറല്‍ മെഡിസിനും ലഭിക്കുന്നതുമാണ്.
വൈകുന്നേരം നാലിന് 2025ലെ നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി അനുമോദന സമ്മേളനവും നടക്കും. എടത്വ സെന്റ് മേരിസ് ഹൈസ്കൂള്‍ പ്രധാന അധ്യാപിക പ്രിയ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് സി.വി. അനീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. തലവടി മര്‍ത്തോമ്മ ഇംഗ്ലീഷ് മിഡിയം സ്കൂള്‍ മുന്‍ പ്രധാന അധ്യാപിക ബെറ്റി എം. ദാനിയല്‍ മുഖ്യപ്രഭാഷണം നടത്തും. നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ സി.ജെ. അഞ്ജലി വിശിഷ്ടാതിഥിയായിരിക്കും.