മ​ങ്കൊ​മ്പ്: ന​ൽ​പ്പ​തു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ടു കാ​വാ​ലം ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​യി സ്ഥ​ലം എ​ന്ന സ്വ​പ്നം യ​ഥാ​ർ​ഥ്യ​മാ​യി. സ​ർ​ര​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെയും കെ​ട്ടി​ട​ത്തി​ന്‍റെയും മ​ഹ​സറും താ​ക്കോ​ലും കൈ​മൈ​റി. ലാ​ൻ​ഡ് അ​ക്യു​സി​ഷ​ൻ ത​ഹ​സീ​ൽ​ദാ​ർ സൗ​മ്യ, ടെ​ക്‌​നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. ഷി​ബു എ​ന്നി​വ​രി​ൽനി​ന്നും ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ൾ സൂ​പ്ര​ണ്ട് കി​ര​ൺ രോ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷ​​മാ​യി ലി​സ്യു​വി​ലും പി​ന്നീ​ട് കു​ന്നു​മ്മ​യി​ലും വാ​ട​കക്കെട്ടി​ട​ത്തി​ലാ​ണ് സ്‌​കൂ​ൾ പ്ര​വ​ർ​ത്തി​ച്ചുവ​ന്നി​രു​ന്ന​ത്.

സ്‌​കൂ​ൾ അ​ധി​കൃ​ത​ർ, പ​ഞ്ചാ​യ​ത്ത്, പിടിഎ ​എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ചു സ്‌​കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വി​ടേക്കു മാ​റ്റു​ക എ​ന്ന​താ​ണ് അ​ടു​ത്ത വെ​ല്ലു​വി​ളി.

സ്‌​കൂ​ളി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി​നു കു​ര്യ​ൻ, സ​ന്ധ്യ രാ​ജ​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ജി. ഷാ​ജി, സ​ന്ധ്യ ര​മേ​ശ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ആന്‍റണി, മു​ൻ സ്‌​കൂ​ൾ സൂ​പ്ര​ണ്ട് അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ്, പി.​എ​ൻ. വി​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, പി.​വി. സു​നി​ൽകു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.