50-ാം വാര്‍ഷികദിനം ആചരിച്ചു
1571123
Sunday, June 29, 2025 3:06 AM IST
ആലപ്പുഴ: ഇന്ത്യയില്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വാര്‍ഷികവും മുന്‍ പ്രധാനമന്ത്രിയും ജനതാ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായിരുന്ന ചന്ദ്രശേഖര്‍ നടത്തിയ ഭാരത യാത്ര എന്ന ദേശീയ പദയാത്രയുടെ 43-ാം വാര്‍ഷികവും സോഷ്യലിസ്റ്റ് പഠന കേന്ദ്രം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
ഭാരതയാത്രയില്‍ കന്യാകുമാരി മുതല്‍ കേരള - തമിഴ്നാട് അതിര്‍ത്തിയായ വേലന്താവളം വരെ മുഴുവന്‍ സമയവും പങ്കെടുത്ത അഡ്വ. ബിജിലി ജോസഫ്, ജോസഫ് പാട്രിക്ക്, എൻ. റാം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഠനകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയര്മാന് ടി.പി. ജോസഫ്, സി.കെ. ദാമോദരന്‍, കെ.ജെ. ടോമിച്ചന്, വി.എസ്. ജോഷി, കെ.ജെ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.