47 ലക്ഷം രൂപ തട്ടിയ പ്രതി റിമാൻഡിൽ
1571461
Sunday, June 29, 2025 11:49 PM IST
ചെങ്ങന്നൂര്‍: കുവൈറ്റ് ഓയില്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി റിമാന്‍ഡില്‍. വെണ്മണി സ്വദേശിയായ യുവതിയെ കുവൈറ്റ് ഓയില്‍ കമ്പനിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 47 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വെണ്ണി പടിഞ്ഞാറേ മുറിയില്‍ തെങ്ങുംതറയില്‍ എസ്. വില്ലയില്‍ സജു വര്‍ഗീസിനെ (49) ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് ജുഡിഷല് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
2023 മുതല്‍ പലതവണകളായി ഗൂഗിള്‍ പേവഴിയും ബാങ്ക് അക്കൗണ്ട് വഴിയും പ്രതി പരാതിക്കാരില്‍നിന്നു പണം തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പ് നടത്തിയിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഡല്‍ഹിയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.