ദേശീയപാത കൈയടക്കി തെരുവുനായ്ക്കൾ
1571460
Sunday, June 29, 2025 11:49 PM IST
അമ്പലപ്പുഴ: ദേശീയപാത ഇരട്ടക്കുളങ്ങര ഭാഗത്ത് യാത്രക്കാർക്കു ഭീക്ഷണിയായി തെരുവുനായ്ക്കൾ. കാക്കാഴം മേൽപ്പാലത്തിൽനിന്ന് അമ്പലപ്പുഴയിലേക്ക് ഏറെ വാഹനങ്ങൾ പോകുന്ന ഭാഗത്താണ് തെരുവുനായ് ക്കൂട്ടം ഭീതിപരത്തുന്നത്.
സമീപത്തെ ഇറച്ചി, മത്സ്യവ്യാപാരശാലകളിൽനിന്നു പുറംതള്ളുന്ന അവശിഷ്ടങ്ങൾക്കായി കടിപിടികൂടുന്ന നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമാണ് ഭീഷണിയാകുന്നത്. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന നായയെ തട്ടി വീണുള്ള അപകടങ്ങളും പതിവായി. സമീപത്തെ കാക്കാഴം മുഹ്ദ്ദീയൻപള്ളി, ഇരട്ടക്കുളങ്ങര ശിവക്ഷേത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അടക്കം വിശ്വാസികളും വിദ്യാർഥികളും പോകുന്നതാണ്.