കെഎംസി ആശുപത്രിയിൽ അത്യാധുനിക ലേസർ ഹൃദ്രോഗചികിത്സാ സെന്റർ
1571131
Sunday, June 29, 2025 3:07 AM IST
ചെങ്ങന്നൂർ: ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അത്യാധുനിക ലേസർ ഹൃദ്രോഗ ചികിത്സാ കേന്ദ്രം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരം പുലർത്തുന്നതിനു ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ആശുപത്രിക്കു നൽകിയ എൻഎബിഎച്ച് സർട്ടിഫിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷനായി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള എല്ലാവിധ സജീകരണങ്ങളും പൂർത്തിയായതായും കേരളത്തിലെ ഹൃദ്രോഗ ചികിത്സാ ഗവേഷണത്തിനായി ആശുപത്രി നടത്തുന്ന പഠനങ്ങളെക്കുറിച്ചും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കുറഞ്ഞ നിരക്കിൽ പുതിയ കാർഡിയാക് ചെക്കപ്പ് പാക്കേജുകളും ചടങ്ങിൽ അവതരിപ്പിച്ചു. സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ. മധു പൗലോസ്, ഡോ. ആനന്ദ് ശ്രീനിവാസൻ, ഡോ. കെ.എ. ദേവരാജൻ, ഡോ.ആർ. സെന്തിൽ കുമാർ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ, ജോജി ചെറിയാൻ, പഞ്ചായത്ത് അംഗങ്ങളായ സജീവ് വള്ളിയിൽ, സജു എടക്കല്ലേൽ എന്നിവർ പങ്കെടുത്തു.