കേരള പ്രഫഷണൽ ഡ്രാമാ ചേംബർ സംസ്ഥാന സമ്മേളനം ഇന്ന്
1571127
Sunday, June 29, 2025 3:06 AM IST
അമ്പലപ്പുഴ: മലയാള പ്രഫഷണൽ നാടക സംഘാടകരുടെ ഏക സംഘടനയായ കേരള പ്രഫഷണൽ ഡ്രാമാ ചേംബറിന്റെ 22-ാം സംസ്ഥാന സമ്മേളനം ഇന്ന് അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടക്കുമെന്ന് മുഖ്യ രക്ഷാധികാരി അമ്പലപ്പുഴ സി. രാധാകൃഷ്ണൻ, പ്രസിഡന്റ് അഡ്വ. കെ.ആർ. പത്മകുമാർ, ജനറൽ സെക്രട്ടറി ദിലീപ് സിത്താര, വഞ്ചിയൂർ സൈജു, മനോജ് ചന്ദ്രകാന്ത, കൊച്ചനിയൻ ആത്മമിത്ര എന്നിവർ പറഞ്ഞു. 45ഓളം സമിതികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
രാവിലെ 9.30ന് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. നെയ്യാറ്റിൻകര പത്മകുമാർ അധ്യക്ഷനാകും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയാകും. സഹീർ അലി, പ്രമോദ് വെളിയനാട്, രാജേഷ് ഇരുളം, ഹേമന്ദ് കുമാർ, രമേശൻ ബ്രഹ്മ, രമേശൻ രംഗഭാഷ, വേണു രംഗഭാഷ, സുരീഷ്, മനേഷ്, സുദർശനൻ വർണം എന്നിവരെ സി.ആർ. മഹേഷ് എംഎൽഎ ആദരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനവും സംഘടനാ തെരഞ്ഞെടുപ്പും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.