വിദ്യാർഥികളെ അനുമോദിച്ചു
1571124
Sunday, June 29, 2025 3:06 AM IST
അമ്പലപ്പുഴ: പൊളിറ്റിക്കൽ സയൻസിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് ഒന്നാം വർഷവും രണ്ടാം വർഷവും മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്.
പ്രതിഭാ പുരസ്കാരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. അറവുകാട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ എൻ.ജി. രാധേഷ് കുമാർ അധ്യക്ഷനായി. കെ.കെ. നഹാർ, പ്രദീപ്കുമാർ, ധന്യ ആർ. ആനന്ദ്, ആർ. ബിന്ദു, സ്മിതാ ഭാനു, മുഹമ്മദ് ഫൈസൽ, അജി എസ്. നായർ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെയും സാന്ത്വനം വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വിദ്യാകിരണം പരിപാടിയിൽ അനുമോദിച്ചു. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അധ്യയനവർഷം സാന്ത്വനം സ്പോൺസർ ചെയ്ത വിദ്യാർഥികൾക്ക് തുടർപഠനത്തിന് സഹായവും പഠനോപകരണങ്ങളും റിട്ട. പ്രഫസർ ആർ. ശിവദാസൻ പിള്ള വിതരണം ചെയ്തു. എം.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോൺ തോമസ്, ചേപ്പാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. വിശ്വപ്രസാദ്, സുമാശാങ്കൻ, അജയകുമാർ, ടി.വി. വിനോബ്, ജയരഘുനാഥ്, ബി. രഘു കളത്തിൽ, പഞ്ചായത്തംഗം മണിലേഖ എന്നിവർ പ്രസംഗിച്ചു.