ഇന്റര്‍ലോക്ക് ചെയ്തിരുന്ന നടപ്പാത ലോറി കയറി താഴ്ന്നു
1571135
Sunday, June 29, 2025 3:07 AM IST
എടത്വ: സംസ്ഥാന പാതയില്‍ ഇന്റര്‍ലോക്ക്’ചെയ്തിരുന്ന നടപ്പാത താഴ്ന്നു. എടത്വ-തകഴി സംസ്ഥാന പാതയില്‍ കോഴിമുക്ക് ക്ഷേത്രത്തിനു സമീപത്താണ് നടപ്പാതയും ടാറിംഗും താഴ്ന്നത്.
ഇന്നലെ ഉച്ചയോടെ പൊടിയാടി ഭാഗത്തേക്കു പോയ കണ്ടയ്നര്‍ ലോറി റോഡിനു സമീപത്തു പാര്‍ക്ക് ചെയ്യാന്‍ നിര്‍ത്തിയതായിരുന്നു. ലോറിയുടെ പിന്നിലെ ടയര്‍ കയറിയ സ്ഥലമാണ് താഴ്ന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് ലോറി മാറ്റിയത്. അമ്പലപ്പുഴ-നിരേറ്റുപുറം സംസ്ഥാന പാതയില്‍ പല സ്ഥലങ്ങളിലും സമാന അവസ്ഥയുണ്ട്.
ഭാരവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി നിര്‍ത്തിയിട്ടുന്ന സ്ഥലത്തെ നടപ്പാത താഴ്ന്ന് കുഴി രൂപപ്പെടുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. വെള്ളം പൊങ്ങിയതോടെ പാതയുടെ ഇരുവശങ്ങളും താഴ്ന്ന് വെള്ളക്കെട്ട് രൂപപെടുന്നതും പതിവാണ്.