യാത്രയയപ്പ് നല്കി
1572032
Tuesday, July 1, 2025 11:42 PM IST
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജരായി നാലുവർഷം സേവനമനുഷ്ഠിച്ച ശേഷം എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാളായി നിയമിതനായി സ്ഥലം മാറിപ്പോകുന്ന റവ. ഡോ. ആന്റോ ചേരാംതുരുത്തിക്ക് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎയും ചേർന്ന് യാത്രയയപ്പ് നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റ് പാട്രിക് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ചേർത്തല എഇഒ എം. ജയലക്ഷ്മി ഉപഹാരം നൽകി. സാജു തോമസ്, സി.ജെ. വർഗീസ്, വി. ശ്രീഹരി, സിസ്റ്റർ ലിസിയ പുതുശേരി, സിനി തോമസ്, എം.ടി. ജോസഫ്, ക്രിസ്റ്റോ ജൂഡ് ജോഷി, എ. ആദിശേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പല്‍ ലിസ കുര്യൻ സ്വാഗതവും പ്രഥമാധ്യാപിക എം. മിനി നന്ദിയും പറഞ്ഞു.