അലഞ്ഞുതിരിഞ്ഞ വയോധികനെ ഗാന്ധിഭവൻ സ്നേഹവീട്ടിൽ എത്തിച്ചു
1572025
Tuesday, July 1, 2025 11:42 PM IST
ഹരിപ്പാട്: നാഷണൽ ഹൈവേയിൽ അവശനിലയിൽ കണ്ട വയോധികനെ ഹരിപ്പാട് പോലീസ് ഗാന്ധിഭവൻ സ്നേഹവീട്ടിൽ എത്തിച്ച് സംരക്ഷണം ഒരുക്കി. സംസാരശേഷി ഇല്ലാത്ത ഇതരസംസ്ഥാനക്കാരനായ 70 വയസ് തോന്നിക്കുന്ന വയോധികനെ കരുവാറ്റ പവർ ഹൗസിന് സമീപം കാണുകയും നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഹരിപ്പാട് പോലീസ് ഗാന്ധിഭവന്റെ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ ബെൽരാജ്, രാകേഷ് എന്നിവർ ചേർന്ന് സ്നേഹവീട്ടിൽ എത്തിച