നൈപുണ്യ കോളജിൽ വിദ്യാരംഭം
1572018
Tuesday, July 1, 2025 11:42 PM IST
ചേർത്തല: നൈപുണ്യ കോളജിൽ ബിരുദ വിദ്യാർഥികളെ സ്വീകരിക്കുന്നതിനായി വിദ്യാരംഭം പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വര്ഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ അനുമോദിച്ചു. അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ കിലുക്കൻ, പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ്, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവർ പ്രസംഗിച്ചു.