പ്രതിഭാസംഗമം നടത്തി
1572019
Tuesday, July 1, 2025 11:42 PM IST
മങ്കൊമ്പ്: കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ പ്രതിഭാസംഗമവും അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.സി. ജോയപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ ഹെഡ്മിസ്ട്രസ് റോഷ്നി ജേക്കബ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്തംഗം ശ്യാം ശങ്കർ, ഹെഡ്മിസ്ട്രസ് മെർളിക്കുട്ടി ആന്റണി, സ്റ്റാഫ് പ്രതിനിധി പ്രശാന്ത് എം. നമ്പൂതിരി, പിടിഎ സെക്രട്ടറി എലിസബത്ത് സി. ജോയ്, വിദ്യാർഥി പ്രതിനിധി ആർച്ച ബി. കൃഷ്ണ, സിസ്റ്റർ കൃപ, അക്ഷയ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ പി.ജെ. അനീഷ് വിദ്യാർഥികൾക്കു ക്ലാസെടുത്തു.