എട​ത്വ: പ​ച്ച​യി​ല്‍ എ​ടി​എം ത​ക​ര്‍​ത്ത് മോ​ഷ​ണശ്ര​മം. ഫെ​ഡ​റ​ല്‍ ബാ​ങ്ക് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ശാ​ഖ​യി​ലെ എ​ടി​എം ത​ക​ര്‍​ത്താ​ണ് മോ​ഷ​ണശ്ര​മം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ രണ്ടിനാണ് ​സം​ഭ​വം. ക​വ​ര്‍​ച്ച സ​മ​യ​ത്ത് ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ല്‍ ല​ഭി​ച്ച സി​ഗ്‌​ന​ലി​നെത്തുട​ര്‍​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നി​രു​ന്നു. പോ​ലീ​സ് പ​ച്ച​യി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ വി​ളി​ച്ചുവ​രു​ത്തി​യശേ​ഷം സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചു.

റെ​യി​ന്‍​കോ​ട്ടുകൊ​ണ്ട് ശ​രീ​രം പൂ​ര്‍​ണമാ​യി മ​റ​ച്ച വ്യ​ക്തി ഇ​രു​മ്പ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് എ​ടി​എം ത​ക​ര്‍​ക്കു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം എ​ട​ത്വ-​ത​ക​ഴി റോ​ഡി​നു കു​റു​കെ തെ​ക്കു ഭാ​ഗ​ത്തേ​ക്കു​ള്ള ഇ​ട​വ​ഴ​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെട്ടി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഡി​വൈ​എ​സ്പി കെ.​എ​ന്‍. രാ​ജേ​ഷ്, ബാ​ങ്ക് മാ​നേ​ജ​ര്‍ എം. ​പാ​ര്‍​വതി​യി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

എ​ട​ത്വ സി​ഐ എം. ​അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സം​ഭ​വസ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​രേ​യും ഡോ​ഗ് സ്‌​ക്വാ​ഡി​നേ​യും സ്ഥ​ല​ത്തെ​ത്തി​ച്ചു. പോ​ലീ​സ് നാ​യ സ​ച്ചി​ന്‍ മ​ണം പി​ടി​ച്ച് ചെ​ക്കി​ടി​ക്കാ​ട് തെ​ക്കേ​ത്ത​ല​യ്ക്ക​ല്‍ പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍ വ​രെ എ​ത്തി​യി​രു​ന്നു.

എ​ട​ത്വ എ​സ്‌​ഐ എ​ന്‍. രാ​ജേ​ഷി​നാ​ണ് അ​ന്വ​ഷ​ണ ചു​മ​ത​ല. ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ പ്ര​തി​ഭ, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബി​ന്‍​സ്, ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍ നി​ന്ന് ശ്രീ​കാ​ന്ത്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ പ്ര​തീ​പ് കു​മാ​ര്‍, ശ്രീ​രാ​ജ്, രാ​ജീ​വ്, ജ​സ്റ്റി​ന്‍ രാ​ജ് എ​ന്നി​വ​ര്‍ അ​ന്വ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.