തീരദേശത്ത് ഇന്ന് ഹർത്താൽ
1572027
Tuesday, July 1, 2025 11:42 PM IST
തുറവൂർ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായതിനെത്തുടർന്ന് തീരദേശത്ത് ഇന്ന് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കണ്ണമാലി മുതൽ അർത്തുങ്കൽ വരെയുള്ള ഭാഗങ്ങളിലാണ് തീരദേശ ഹർത്താൽ ആചരിക്കുന്നത്. വെള്ളം മറിഞ്ഞ് കാണാതായ ഇമ്മാനുവലിനെ (32) കൂടാതെ മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വള്ളത്തിന്റെ ഉടമയായ ചെല്ലാനം സ്വദേശി ജോയിക്ക് ഗുരുതര പരിക്കാണ്.
ജോയിയെയും ഒപ്പമുണ്ടായിരുന്ന നോബിയെയും നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജോയിയുടെ പരിക്ക് ഗുരുതരമായതിനാൽ ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.