അ​മ്പ​ല​പ്പു​ഴ: റോ​ഡപ​ട​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റോ​ഡ് സു​ര​ക്ഷ ക്ലി​നി​ക്കി​ന് തു​ട​ക്ക​മാ​യി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച ക്ലി​നി​ക് എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം, ക്ലി​നി​ക്ക​ൽ വൈ​ദ​ഗ്ധ്യം, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മൂ​ഹ​പ​ങ്കാ​ളി​ത്തം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും കാ​ഴ്ച, കേ​ൾ​വി, ന്യൂ​റോ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും.​ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ശാ​സ്ത്രീ​യ​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ, ഫ​സ്റ്റ് എ​യ്ഡ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യി​ൽ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെടെ ഉ​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കും. പ​രി​ശീ​ല​നം സി​ദ്ധി​ച്ച 25 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ലെ​ത്തി റോ​ഡു​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ ന​ൽ​കും.

ബു​ധ​നാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9 മു​ത​ൽ പ​ക​ൽ 12 വ​രെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​വന്‍റീവ് മെ​ഡി​സി​നു സ​മീ​പ​മാ​കും ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്കു​ള്ള ചി​കി​ത്സ​യ​ല്ല, മ​റി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ക്ലി​നി​ക്കി​ൽ ഉ​ണ്ടാ​വു​ക. ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​ല​പ്പു​ഴ ആ​ർടിഒ എ.കെ. ദി​ലു, ആ​ർഎംഒ ഡോ. ​പി.എ​ൽ.​ ല​ക്ഷ്മി, അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​പി.എ​സ്. സ​ഞ്ജ​യ്, ഗ​വ. ന​ഴ്സി​ംഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ നി​ഷ ജേ​ക്ക​ബ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ പി. ​കെ. ഉ​ഷ., കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സാ​ൻ മ​രി​യ ബേ​ബി, ക​മ്യു​ണി​റ്റി മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ക​രോ​ൾ പി​ൻ ഹെ​യ്റോ, ഡോ. ​വി​ശ്വ​ക​ല എ​ന്നി​വ​ർ പ്രസംഗിച്ചു.