96 കാരനായ റിട്ട. എസ്ഐക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്
1572336
Thursday, July 3, 2025 12:05 AM IST
മാന്നാർ: 96 കാരനായ റിട്ടയേർഡ് എസ്ഐക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്. മാന്നാർ ഇരമത്തൂർ അമ്പിയിൽ വീട്ടിൽ എ.സി. ശാമുവലിനെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാർ, നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ എ.സി. വിപിൻ, കുറത്തികാട് പോലീസ് ഇൻസ്പെക്ടർ പി.വി. മോഹിത്, മാന്നാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സജി വർഗീസ് എന്നിവർ ഡിവൈഎസ്പിക്ക് ഒപ്പമുണ്ടായിരുന്നു.