എടത്വ സെന്റ് അലോഷ്യസ് കോളജില്‍ വിജ്ഞാനോത്സവം
1572338
Thursday, July 3, 2025 12:05 AM IST
എടത്വ: വിജ്ഞാനോത്സവം ഒന്നാംവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ കോളജ് തല ഉദ്ഘാടനം എടത്വ സെന്റ് അലോഷ്യസ് കോളജില്‍ നടന്നു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, പിടിഎ വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാന്റി ജോസഫ്, ബിരുദ പ്രോഗ്രാമുകളുടെ നോഡല്‍ ഓഫീസര്‍ ഡോ. വിനു ടി. വടക്കേല്‍, വിദ്യാര്‍ഥി പ്രതിനിധി അലക്സ് എസ്. മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സൈക്കോളജിസ്റ്റ് ഡോ. ഗംഗ കൈലാസ് ക്ലാസ് നയിച്ചു.