വില്‍പ്പനയ്ക്കിടെ പതിനൊന്നര ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍
1572327
Thursday, July 3, 2025 12:05 AM IST
ചേര്‍ത്തല: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആളെ പതിനൊന്നര ലിറ്റര്‍ മദ്യവുമായി എക്സൈസ് ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുവാരണം കൈതവളപ്പില്‍ പ്രകാശനെ(60)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു 2,500 രൂപയും പിടിച്ചെടുത്തു.
ഇന്‍സ്പെക്ടര്‍ എന്‍. ബാബു, അസി. ഇന്‍സ്പെക്ടര്‍മാരായ പി. വിജയകുമാര്‍, കെ.പി. സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ എച്ച്. മുസ്തഫ, സിവില്‍ ഓഫീസര്‍ എസ്. ജിനു, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഡ്രൈവര്‍) ഒസ്ബര്ട്ട് ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രകാശനെ റിമാന്‍ഡ് ചെയ്തു.