മരം വീണു വീടുകളും സ്കൂളിന്റെ മതിലും തകർന്നു
1572328
Thursday, July 3, 2025 12:05 AM IST
മാവേലിക്കര: ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മാവേലിക്കരയില്‍ രണ്ടു വീടുകള്‍ക്കു മുകളിലേക്ക് മരം വീഴുകയും സ്കൂളിന്റെ ചുറ്റുമതില്‍ തകരുകയും ചെയ്തു. കൂടാതെ നിരവധി മരങ്ങള്‍ കടപുഴകി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കൊയ്പള്ളി കാരാഴ്മ നെടുമാനത്തു പഠിപ്പുരയ്ക്കല്‍ അനില്‍കുമാറിന്റെ വീടിനു മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് വീടിന് ഭാഗിക നാശനഷ്ടം ഉണ്ടായി.
പടിപ്പുരയ്ക്കല്‍ ഓമനയമ്മയുടെ വീടിനു മുകളിലേക്ക് വലിയ കവുങ്ങ് ഒടിഞ്ഞു വീണ് വീടിന് നാശനഷ്ടം ഉണ്ടായി. തെക്കേക്കര യുപിഎസിന്റെ ചുറ്റുമതിലിലേക്ക് മാവ്, കുമില് എന്നീ മരങ്ങള്‍ കടപുഴകി വീണ് ചുറ്റുമതില്‍ പല ഭാഗങ്ങളില്‍ പൂര്‍ണമായി തകര്‍ന്നു. കൂടാതെ മേഖലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.