പ്രതിഭാസംഗമം നടന്നു
1572329
Thursday, July 3, 2025 12:05 AM IST
എടത്വ: എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രതിഭാസംഗമം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി.സി. ജോബി, പ്രധാന അധ്യാപകന് ജിനോ ജോസഫ്, പിടിഎ പ്രസിഡന്റ് ബൈജു തങ്കച്ചന്, അധ്യാപകരായ ജോര്‍ജ് ഫിലിപ്പ്, മെറിന് ജോസ്, ജുവാന തോമസ്, ഗൗരി മിനീഷ് എന്നിവര്‍ പ്രസംഗിച്ചു. നീറ്റ് ഓള് ഇന്ത്യ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ പൂര്‍വ വിദ്യാര്‍ഥി സി.ജെ. അഞ്ജലിയെ ആദരിക്കുകയും പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. അധ്യാപകരായ ജിസി കറുകയില്‍, മായ ചെറിയാന്, പ്രസാദ് ജോസ്, ജോജോ തോമസ്, ജോളി അഗസ്റ്റിന്, ജിജോ സെബാസ്റ്റ്യന്‍, ഡയാന വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.